ULIYIL WEBPORTAL
HOME FONT DOWNLOADS ABOUT US CONTACT US

 

 

homeuliyilnewsmatrimonialbloglinksmediaphotosvideos
കാറ്റും മഴയും ആലിപ്പഴ വര്‍ഷവും
Posted: 21st September 2012 06 PM

യു.എ.ഇയുടെ വടക്ക്, കിഴക്ക് ഭാഗങ്ങളില്‍ ശക്തമായ കാറ്റും മഴയും ചിലയിടങ്ങളില്‍ ആലിപ്പഴ വര്‍ഷവുമുണ്ടായി. മദാം, ദൈദ്, ഫലാജ് മുഅല്ല, അല്‍ഐന്‍, ശുഹൈബ്, ഖതം അല്‍ ശിഖ്ല എന്നിവിടങ്ങളിലാണ് വ്യാഴാഴ്ച വൈകുന്നേരം ശക്തമായ മഴയുണ്ടായത്. ഷാര്‍ജയുടെ ഭാഗമായ മദാമില്‍ കാറ്റിലും മഴയിലും വ്യാപക നാശമുണ്ടായി. കാറ്റടിച്ച് പലയിടത്തും ഡിഷ് ആന്റിനകള്‍ പറന്നുപോയി. നിരവധി സ്ഥാപനങ്ങളുടെ ചില്ലുകള്‍ തകര്‍ന്നു. മഴക്ക് അകമ്പടിയായി ഇടിയും മിന്നലും ആലിപ്പഴ വര്‍ഷവുമുണ്ടായിരുന്നു. മഴയെ തുടര്‍ന്ന് റോഡില്‍ വെള്ളക്കെട്ടുണ്ടായി.ഗതാഗതത്തെ ഇത് കാര്യമായി ബാധിച്ചു. മഞ്ഞ് കട്ടകള്‍ വീണ് വാഹനങ്ങള്‍ക്ക് കേടുപാട് സംഭവിച്ചിട്ടുണ്ട്. കൊടും മഴ നനഞ്ഞ് ആളുകള്‍ റോഡിലേക്കിറങ്ങി ആലിപ്പഴം പെറുക്കിയെടുത്തു. വാദികളും നിറഞ്ഞൊഴുകി. മഴക്ക് മുമ്പ് ചിലയിടങ്ങളില്‍ ശക്തമായ മണല്‍ക്കാറ്റുമുണ്ടായി.
മദാമില്‍ മഴപെയ്തതിനെ തുടര്‍ന്ന് ദൈദ്, ഷാര്‍ജ, ദുബൈ എന്നിവിടങ്ങളില്‍ കാലാവസ്ഥയില്‍ മാറ്റമുണ്ടായി.കൊടും ചൂടിന് അല്‍പം ശമനമുണ്ടായി.മദാമിന്റെ അന്തരീക്ഷം മേഘാവൃതമായി തുടരുന്നതിനാല്‍ മഴ ഇനിയും ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ആളുകള്‍.

Comments

AL MAHA MIRBATH
Tile Gallery
LATEST NEWS

Enter your email address: