
സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗണ്‍സിലിന്‍െറ 2011 - 12 ലെ ഉന്നത വിദ്യാഭ്യാസ സ്കോളര്‍ഷിപ് സെലക്ടഡ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. സയന്‍സ്, സോഷ്യല്‍ സയന്‍സ്, ഹുമാനിറ്റീസ്, ബിസിനസ് സ്റ്റഡീസ് എന്നീ സ്ട്രീമുകളിലെ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥികള്‍ക്കാണ് സ്കോളര്‍ഷിപ്. ആദ്യ വര്‍ഷം 12,000 രൂപയാണ് ലഭിക്കുക. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ 18,000, 24,000, 40,000, 60,000 എന്നിങ്ങനെ പോസ്റ്റ്ഗ്രാജുവേറ്റ് തലംവരെ വിദ്യാര്‍ഥിയുടെ പഠനമികവിന്െറ അടിസ്ഥാനത്തില്‍ തുടര്‍ന്ന് ലഭിക്കും. ജനറല്‍, ഒ.ബി.സി, ബി.പി.എല്‍, എസ്.സി/ എസ്.ടി, ശാരീരികവൈകല്യമുള്ളവര്‍ എന്നീ വിഭാഗങ്ങളിലായി 948 പേരുടെ ലിസ്റ്റാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്. ലിസ്റ്റില്‍ രേഖപ്പെടുത്തിയിട്ടുള്ള വിദ്യാര്‍ഥികളുടെ ബാങ്ക് അക്കൗണ്ട് സംബന്ധിച്ച വിവരങ്ങള്‍ തിരുത്തലുകള്‍ ആവശ്യമുണ്ടെങ്കില്‍ പ്രിന്‍സിപ്പല്‍ മുഖാന്തരം സെപ്റ്റംബര്‍ ഏഴിന് മുമ്പായി ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍ മെംബര്‍ സെക്രട്ടറിയെ അറിയിക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് kshec.kerala.gov.in സന്ദര്‍ശിക്കുക.
